Latest NewsIndiaNews

അമ്മയെ നിരന്തരം പീഡിപ്പിച്ചു; പിതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തി 21 കാരൻ

നോയിഡ: നോയിഡയിലെ ദങ്കൗറിൽ പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തി 21 കാരൻ. ഏഴാം തീയതി രാത്രിയായിരുന്നു സംഭവം. ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ദങ്കൗറിലെ ബല്ലു ഖേര നിവാസികളായ വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ജാസ്മിൻ എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നിർമ്മാണത്തിലിരിക്കുന്ന ഫിലിം സ്റ്റുഡിയോയിൽ വെച്ചാണ് ജാസ്മിൻ തന്റെ പിതാവ് വിക്രമജിത് റാവുവിനെയും മുത്തച്ഛൻ രാംകുമാറിനെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. അച്ഛന്റെ ധിക്കാരവും അമ്മയോടുള്ള അവഗണനാ മനോഭാവവും കാരണം കുടുംബം മുഴുവൻ വിഷമിക്കുകയായിരുന്നുവെന്ന് ജാസ്മിൻ പോലീസിനോട് പറഞ്ഞു. തന്റെ അമ്മയെ അച്ഛൻ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

മക്കളോടൊപ്പം അമ്മ മറ്റൊരു വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ദമ്പതികൾ വിവാഹമോചനത്തിന്റെ ഘട്ടത്തിലായിരുന്നു. അച്ഛനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു യുവാവ് സ്റ്റുഡിയോയിലേക്ക് പോയത്. അവിടെ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിൻ ആഞ്ഞുവെട്ടി. ആക്രമണത്തിനിടെ റിട്ടയേർഡ് റോഡ്‌വേസ് ജീവനക്കാരനായ മുത്തച്ഛൻ ഉണരുകയായിരുന്നു. ഇതോടെ തന്നെ തിരിച്ചറിയുമോ എന്ന് ഭയന്ന് യുവാവ് മുത്തച്ഛനേയും കൊലപ്പെടുത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button