ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒഴുക്കിൽ തുടർച്ചയായി ഗണ്യമായ വർദ്ധനവ് ഉണ്ടായതായി റോയിട്ടേഴ്‌ഴ്സിന്റെ റിപ്പോർട്ടിൽ വ്യക്തമാകുന്നു. ജൂലൈയിൽ 7626 കോടി രൂപയായിരുന്നു നിക്ഷേപമെങ്കിൽ ഓഗസ്റ്റിൽ ഇത് 20,245 കോടി രൂപയിലെത്തി. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ ഈ കുതിച്ചുചാട്ടം ബെഞ്ച്മാർക്കായ നിഫ്റ്റി 50 സൂചികയിൽ 2.53 ശതമാനം ഇടിവുണ്ടായി.
നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും അറിയപ്പെടും. ഇക്വിറ്റി ഫണ്ടുകള്‍ ആക്ടീവോ പാസീവോ ആയിരിക്കാം. അതായത്, ഒരു ആക്ടീവ് ഫണ്ടില്‍, ഒരു ഫണ്ട് മാനേജര്‍ വിപണിയെ നിരീക്ഷിച്ച്, കമ്പനികളില്‍ ഗവേഷണം നടത്തി, പെര്‍ഫോമന്‍സ് പരിശോധിച്ച്, നിക്ഷേപിക്കാന്‍ മികച്ച ഓഹരികള്‍ കണ്ടെത്തും. ഒരു പാസീവ് ഫണ്ടില്‍, ഫണ്ട് മാനേജര്‍ സെന്‍സെക്സ് അല്ലെങ്കില്‍ നിഫ്റ്റി ഫിഫ്റ്റി പോലെയുള്ള പ്രശസ്തമായ ഒരു മാര്‍ക്കറ്റ് ഇന്‍ഡെക്സ് പ്രതിഫലിപ്പിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കും.
അതായത്, ഇക്വിറ്റി ഫണ്ട് കമ്പനികളുടെ ഷെയറുകളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇവ സാധാരണ നിക്ഷേപകര്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്‍റിന്‍റെയും ഡൈവേഴ്സിഫിക്കേഷന്‍റെയും നേട്ടങ്ങള്‍ നൽകുകയും ചെയ്യും.
Post Your Comments