ഡൽഹി: ഡൽഹി തൊഴിൽ മന്ത്രി രാജകുമാർ ആനന്ദിന് ചൈനയിൽ അനധികൃത ബിസിനസുണ്ടെന്ന വെളിപ്പെടുത്തലുമായി ഇഡി. രാജകുമാർ ആനന്ദിന് ചൈനയിൽ കണക്കിൽപ്പെടാത്ത ബിസിനസ് നിക്ഷേപങ്ങളുണ്ടെന്നും കള്ളപണമിടപാടിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി. മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്നും ഇഡി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാജ് കുമാർ ആനന്ദിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ 74 ലക്ഷം രൂപയും ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായിട്ടാണ് ഇഡി രംഗത്ത് വന്നത്.
വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! ഈ 3 സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ആമസോൺ
രാജ് കുമാർ ആനന്ദുമായി ബന്ധപ്പെട്ട് ഈ വർഷം ചൈനയിൽ നടത്തിയ നിരവധി അനധികൃതമായി ബിസിനസ്സ് നിക്ഷേപങ്ങളുടെയും കള്ളപ്പണ ഇടപാടുകളുടെയും തെളിവുകൾ ലഭിച്ചു. രാജ് കുമാർ ആനന്ദുമായി ബന്ധപ്പെട്ട അടുത്ത ജീവനക്കാരിൽ നിന്നാണ് തെളിവുകൾ ലഭിച്ചതെന്നും സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ഇഡി വ്യക്തമാക്കി.
Post Your Comments