ന്യൂഡൽഹി: അക്കൗണ്ടിൽ പൈസ ഇല്ലെങ്കിൽ ഇനിമുതൽ പിഴ ഈടാക്കും. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്. എ.ടി.എം ഇടപാടുകൾക്ക് ജി.എസ്.ടി പ്രാബല്യത്തിൽ വന്നതാണ് ഒരു കാര്യം. മേയ് ഒന്നുമുതൽ എ.ടി.എമ്മുകളിൽ കയറുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകുമെന്ന് ചുരുക്കം.
എ.ടി.എം ഇടപാടുകൾക്ക് ജി.എസ്.ടി പ്രാബല്യത്തിൽ വന്നതാണ് ഒരു കാര്യം. ടാറ്റയും ഓഡിയും അവരുടെ കാറുകൾക്ക് വിലകൂട്ടി എന്നതും മറ്റൊരു മാറ്റമാണ്. എ.ടി.എം വഴി പണം പിൻവലിക്കുമ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ 2023 മെയ് ഒന്ന് മുതൽ പിഴ ഈടാക്കി തുടങ്ങിയിരുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉപയോക്താക്കൾക്കാണ് തിരിച്ചടി നേരിട്ടത്.
Post Your Comments