KeralaLatest NewsNews

പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രി: ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ബി.ജെ.പിയെന്ന വിഷപ്പാമ്പ്, അതിനെ തുരത്തിയില്ലെങ്കിൽ..’:സനാതന ധർമ്മ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ഉദയനിധി

അധികാരത്തിൽ വന്നു മൂന്നാം ദിവസം മുഖ്യമന്ത്രിയെ പരാതിക്കാരി കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാറാണെന്നും അദ്ദേഹം അറിയിച്ചു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ തങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്‌തോ. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോൺഗ്രസ് പാർട്ടി അറിവോടെ ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: ജയിലിൽ കഴിയുന്ന ചന്ദ്രബാബുവിന് കഴിക്കാൻ വീട്ടിലെ ഭക്ഷണം, പ്രത്യേക മുറി; സൗകര്യങ്ങൾ ഏറെ

shortlink

Related Articles

Post Your Comments

Related Articles


Back to top button