Latest NewsNewsIndiaInternationalUK

ബിജെപിക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല, ഹിന്ദുത്വം അവർക്ക് അധികാരത്തിനുള്ള വഴി മാത്രം: രാഹുൽ ഗാന്ധി

ലണ്ടൻ: ഭാരതീയ ജനതാ പാർട്ടിക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്നും അവരുടെ പ്രവർത്തനങ്ങളിൽ ഹിന്ദുത്വമില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി എന്തു വിലകൊടുത്തും കേന്ദ്രത്തിൽ അധികാരത്തിൽ തുടരാനുള്ള ശ്രമത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ആത്മാവു വീണ്ടെടുക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘നിങ്ങളെക്കാൾ ദുർബലരായ ആളുകളെ നിങ്ങൾ ഭയപ്പെടുത്തണമെന്നും ഉപദ്രവിക്കണമെന്നും ഞാൻ എവിടെയും വായിച്ചിട്ടില്ല, ഒരു ഹിന്ദു പുസ്തകത്തിലും, ഒരു പണ്ഡിതനായ ഹിന്ദുവിൽ നിന്നും ഞാൻ കേട്ടിട്ടില്ല, അതിനാൽ, ഈ ആശയം, ഈ വാക്ക്, ഹിന്ദു ദേശീയവാദികളേ, ഇത് തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികളല്ല,’ പാരീസിൽ വിദ്യാർത്ഥികളുമായും അക്കാദമിക് വിദഗ്ധരുമായും നടത്തിയ സംവാദത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

ആവശ്യത്തിന് യാത്രക്കാരില്ല! എറണാകുളം-മെമു സർവീസ് നിർത്തലാക്കി

‘ഭഗവത് ഗീതയും ഉപനിഷത്തുകളും ഒട്ടേറെ ഹൈന്ദവ ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ അവയിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വം കാണാനാവില്ല. ഹിന്ദു ദേശീയത എന്നത് തെറ്റായ പ്രയോഗമാണ്. വിദ്വേഷവും ബലഹീനരെ ദ്രോഹിക്കലും ഹൈന്ദവ തത്വങ്ങളല്ല. ബിജെപിക്ക് ഹൈന്ദവതയുടെ നന്മകളൊന്നുമില്ല. അധികാരത്തിനുവേണ്ടി ഹിന്ദുത്വത്തെ ഉപയോഗപ്പെടുത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40% വോട്ടു നേടിയ അവർ ഭൂരിപക്ഷ സമുദായം ഒപ്പമാണെന്ന് അവകാശപ്പെടുന്നു. ഭൂരിപക്ഷം സമുദായം കൂടുതലായി പ്രതിപക്ഷ കക്ഷികൾക്കാണു വോട്ടു ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button