Latest NewsNewsTechnology

ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കാൻ സ്നാപ്ചാറ്റ്, പുതിയ ഫീച്ചർ ഉടൻ എത്തും

കൗമാരക്കാർക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മ്യൂച്വൽ ഫണ്ട്സ് നിർബന്ധമാക്കുന്നത്

ഓൺലൈനിലെ ചതിക്കുഴികളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് സ്നാപ്പ്ചാറ്റ്. പുതിയ ഫീച്ചർ ഉപയോഗിച്ച് അപരിചിതരായ ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുകയും, പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കം കാണാനും സഹായിക്കുന്ന ഫീച്ചറിനാണ് സ്നാപ്പ്ചാറ്റ് രൂപം നൽകുന്നത്. പ്രധാനമായും കൗമാരക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ ഫീച്ചറിന് രൂപം നൽകുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. അതിനാൽ, കൗമാരക്കാർക്ക് അനുചിതമായ ഉള്ളടക്കങ്ങൾ മാത്രമാണ് സ്നാപ്പ്ചാറ്റ് പ്രോത്സാഹിപ്പിക്കുകയുളളൂ.

കൗമാരക്കാർക്ക് പരസ്പര സമ്പർക്കം ഇല്ലാത്തവരോ, അവർക്കറിയാത്ത ആരെങ്കിലുമോ അവരെ ആഡ് ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് ഒരു പോപ്പ്-അപ്പ് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. ഇതിനോടൊപ്പം അപരിചിതരെ ഉടനടി റിപ്പോർട്ട് ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ ഉള്ള അവസരവും ഒരുക്കും. അതേസമയം, സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്ന 13 വയസിനും, 17 വയസിനും പ്രായമുള്ളവർക്ക് ആരെയെങ്കിലും ആഡ് ചെയ്യണമെങ്കിൽ നിരവധി മ്യൂച്വൽ ഫണ്ട്സ് ഉണ്ടായിരിക്കേണ്ടതാണ്. കൗമാരക്കാർക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മ്യൂച്വൽ ഫണ്ട്സ് നിർബന്ധമാക്കുന്നത്. ഇതിനോടൊപ്പം തന്നെ നിരവധി ഫീച്ചറുകളും ആവിഷ്കരിക്കാൻ സ്നാപ്പ്ചാറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇവ വരും ആഴ്ചകളിൽ തന്നെ ഉപഭോക്താക്കളിലേക്ക് എത്തുന്നതാണ്.

Also Read: തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ: പദ്ധതി 15ന് തുടക്കമാകും, എംകെ സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button