Latest NewsNewsIndia

പ്രവാചകൻ മുഹമ്മദ് ‘മര്യാദ പുരുഷോത്തമൻ’: ബീഹാർ മന്ത്രി, മതത്തിന്റെ പേരിൽ വോട്ട് രാഷ്ട്രീയം നടത്തുന്നുവെന്ന് ബി.ജെ.പി

പ്രവാചകൻ മുഹമ്മദ് നബി ‘മര്യാദ പുരുഷോത്തമൻ’ ആയിരുന്നുവെന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. കൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് പൈശാചികത വർധിച്ചപ്പോൾ, വിശ്വാസം അവസാനിച്ചപ്പോൾ, സത്യസന്ധതയില്ലാത്ത ആളുകളും പിശാചുക്കളുമെല്ലാം ചുറ്റിത്തിരിയുമ്പോൾ, മധ്യേഷ്യയിൽ ദൈവം സൃഷ്ടിച്ചത് മഹത്തായ മനുഷ്യത്വമുള്ള മഹാനായ മുഹമ്മദ് നബിയെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം തിരിച്ച് കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

‘ഇസ്ലാം വന്നത് വിശ്വാസികൾക്കുവേണ്ടിയാണ്, ഇസ്ലാം സത്യസന്ധതയ്ക്കെതിരെയാണ് വന്നത്, ഇസ്ലാം തിന്മയ്ക്കെതിരെയാണ് വന്നത്. ഹിന്ദു പുരാണങ്ങളിൽ ശ്രീരാമനെ ‘മര്യാദ പുരുഷോത്തമൻ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ, മുഹമ്മദ് നബിയും മര്യാദ പുരുഷോത്തമൻ ആണ്’, അദ്ദേഹം പറഞ്ഞു.

അതേസമയം, നബിയെ മര്യാദ പുരുഷനോട് ചന്ദ്രശേഖർ ഉപമിച്ചതിന് തൊട്ടുപിന്നാലെ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി മതത്തിന്റെയും ജാതിയുടെയും പേരിൽ ഹിസ്റ്റീരിയ പ്രചരിപ്പിച്ച് വോട്ട് നേടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ മാനസിക രോഗത്തിന്റെ ഇരയായെന്നും ഇടയ്ക്കിടെ രാമായണത്തെ കുറിച്ച് അഭിപ്രായം പറയുകയും പിന്നീട് മുഹമ്മദ് നബിയെ കുറിച്ച് പറയുകയും ചെയ്യുന്നുവെന്നും ബി.ജെ.പി പരിഹസിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിൽ കലഹിച്ചാണ് ഇവർ വോട്ട് രാഷ്ട്രീയം ചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button