പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പിന്തുണച്ച വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ നൂറിലധികം ആളുകൾക്കെതിരെ കേസ്. 19 കാരനായ വിദ്യാർത്ഥി ആണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ ആക്രമിച്ചത് നൂറോളം പേർ വരുന്ന ജനക്കൂട്ടം ആയിരുന്നു. സംഭവത്തിൽ 100 മുതൽ 125 വരെ ആളുകൾക്കെതിരെ ഭിവണ്ടി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നൂപുർ ശർമ്മയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർ അടക്കമുള്ള ജനക്കൂട്ടമാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സാദ് അൻസാരിയെ ആക്രമിച്ചത്.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അൻസാരിക്കെതിരെയും പോലീസ് കേസെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണിത്. അൻസാരിയെ ആക്രമിച്ചവരിൽ 18 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കലാപം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ ഉടൻ തിരിച്ചറിയുമെന്ന് പോലീസ് അറിയിച്ചു.
141 (നിയമവിരുദ്ധമായ സംഘം ചേരൽ), 143 (നിയമവിരുദ്ധമായി സംഘം ചേരൽ, 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ സംയമനത്തിനുള്ള ശിക്ഷ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ ശിക്ഷ), എന്നിവ പ്രകാരം കലാപകാരികൾക്കെതിരെ ഭിവണ്ടി പോലീസ് സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments