പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പറഞ്ഞ വിവാദ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് ഇസ്‌ലാമിക പണ്ഡിതൻ അതിഖുർ റഹ്മാൻ പറഞ്ഞു. ഇന്ത്യാ ന്യൂസിൽ പ്രദീപ് ഭണ്ഡാരി നടത്തിയ ഒരു സംവാദ പരിപാടിയിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട വിദ്വേഷത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിൽ ചർച്ച ചെയ്യാനും ക്ഷമിക്കാനും ഇസ്‌ലാമിന് അവസരമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങളിൽ ഇസ്‌ലാമിക പണ്ഡിതൻ അപലപിക്കുകയും ചെയ്തു.
വാർത്താ സംവാദത്തിനിടെ, വിഎച്ച്പി നേതാവ് വിനോദ് ബൻസാൽ ആക്രമണ പരമ്പരകളെ അപലപിച്ചു. നിരവധി ഇസ്ലാമിസ്റ്റുകൾ പരസ്യമായി വധഭീഷണി മുഴക്കുകയും ഇസ്ലാമിനെ കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ കൊല്ലുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചർച്ചയിൽ ഉന്നയിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മതത്തെ വിമർശിച്ചാൽ കർശനമായ ശിക്ഷ നൽകുന്ന ഒരു യാഥാസ്ഥിതിക ദൈവാധിപത്യ രാഷ്ട്രമല്ലെന്നും പ്രദീപ് ഭണ്ഡാരി അഭിപ്രായപ്പെട്ടു.
Also Read:തെരുവുനായുടെ ആക്രമണം : വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
‘മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് ചർച്ച നടത്തണമെന്ന അതിഖുർ റഹ്മാന്റെ പ്രസ്താവനയെ ഞാൻ പിന്തുണയ്ക്കുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. ഭഗവാൻ രാമന്റെയും കൃഷ്ണന്റെയും ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ പഠിക്കാനും തയ്യാറാകുന്ന രാജ്യമാണിത്. അവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാം ചർച്ച ചെയ്യുന്ന രാജ്യമാണിത്. അപ്പോൾ നമ്മൾ എന്തുകൊണ്ട് മുഹമ്മദ് നബിയിൽ നിന്നും പലതും പഠിച്ചുകൂടാ?’, വിഎച്ച്‌പി നേതാവ് വിനോദ് ബൻസാൽ ചോദിച്ചു.
ചർച്ചയ്ക്കിടെ ബൻസാൽ അതിഖുർ റഹ്മാനോട് ചില സംശയങ്ങളും ഉന്നയിച്ചു. എന്തുകൊണ്ടാണ് ഇസ്ലാമിസ്റ്റുകൾ നൂപുർ ശർമ്മയുടെ തലവെട്ടാൻ ആഹ്വാനം ചെയ്യുന്നത്, ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയാത്ത കാര്യമാണോ നൂപുർ പറഞ്ഞത്, തുടങ്ങിയ ചോദ്യങ്ങളായിരുന്നു ബൻസാൽ ഉയർത്തിയത്.
‘നൂപുർ ശർമ്മയെ സംബന്ധിച്ചിടത്തോളം, അവർ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറഞ്ഞ കാര്യമാണ് ചർച്ചയിൽ ഉദ്ധരിച്ചത്. അതേ വിശദാംശങ്ങൾ നിരവധി ഇസ്ലാമിക പണ്ഡിതന്മാരും ഇസ്ലാമിക ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ചോദിക്കാനുള്ളത്, അവളുടെ പ്രസ്താവനയിൽ എന്താണ് തെറ്റ്? അവൾ തെറ്റായി ഉദ്ധരിച്ചോ? അവളുടെ ശൈലിയും പെരുമാറ്റവും തെറ്റായിരുന്നോ? അതോ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ തെറ്റായ വിവരണങ്ങൾ പറഞ്ഞിട്ടുണ്ടോ?’- ബൻസാൽ ചോദിച്ചു.
അതിന് പണ്ഡിതനായ അതിഖുർ റഹ്മാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ‘ഇല്ല, നൂപുർ ശർമ്മയ്ക്ക് തെറ്റിയിട്ടില്ല. തെറ്റായ കാര്യമല്ല അവൾ പറഞ്ഞത്. ഏതെങ്കിലും ഇസ്‌ലാമിക പണ്ഡിതനോ മുസ്ലീമോ അവൾ പറഞ്ഞത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, ഇസ്‌ലാമിന് അവൾക്ക് മാപ്പ് നൽകാനും അവൾക്ക് എങ്ങനെ തെറ്റ് ചെയ്തുവെന്ന് വിശദീകരിക്കാനും കഴിയണം’.
റഹ്മാന്റെ പ്രസ്താവനയെ പ്രദീപ് ഭണ്ഡാരി അഭിനന്ദിച്ചു. ഭീഷണികൾ നൽകിയല്ല, മറിച്ച് സംഭാഷണത്തിലൂടെയും ആശയങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും ആയിരിക്കണം മതത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘I want to ask Islamic Scholars – what was wrong about what #NupurSharma said?’ –
Vinod Bansal, VHP Spokesperson asks Islamic Scholar Atiqur Rahman on #StopHinduHate debate on @pradip103‘s show @JMukadma on @IndiaNews_itv.@vinod_bansal #MahuaMoitra #KaaliPosterRow pic.twitter.com/7h1PnLrpUG
— Jan Ki Baat (@jankibaat1) July 7, 2022
Post Your Comments