Latest NewsNewsIndia

അതിജീവിത പ്രസവിച്ച കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധനാ ഫലം: പീഡന കേസിൽ ജയിലിൽ കഴിഞ്ഞ അറുപതുകാരനെ വെറുതെ വിട്ടു

മുംബൈ: പീഡന കേസിൽ ജയിലിൽ കഴിഞ്ഞ അറുപതുകാരനെ വെറുതെ വിട്ടു. അതിജീവിത പ്രസവിച്ച കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുത്തച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നുമുള്ള പേരമകളായ 17-കാരിയുടെ പരാതിയിലാണ് അറപതുകാരൻ ജയിലിൽ കഴിഞ്ഞിരുന്നത്. അഞ്ചുവർഷമായി ഇയാൾ ജയിലിൽ കഴിയുകയായിരുന്നു.

Read Also: സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ, നാളെ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും

ഡിഎൻഎ പരിശോധനഫലത്തിൽ അതിജീവിത ജന്മം നൽകിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞു. അതിജീവിത സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരാളുമായി അവർ ശാരീരികബന്ധം പുലർത്തിയിരുന്നതായി കോടതി പറഞ്ഞു.

അതിനാൽ കേസിൽ അതിജീവിത നൽകിയ മൊഴികൾ വിശ്വസീനയമല്ലെന്നും അവർ നൽകിയ തെളിവുകൾ കേസിലെ മറ്റുതെളിവുകളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി ആദ്യം കുറ്റം ആരോപിച്ചിരുന്ന മറ്റൊരാളുടെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവാണ്.

Read Also: ‘ഒറ്റുകാരൻ’ – ഗണേഷ് കുമാറിന്റെ ആ മോഹം നടക്കില്ലെന്ന് ഷാഫി പറമ്പിൽ; വടിയൊടിച്ച് യൂത്ത് കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button