കൊച്ചി: ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ട് പേരും. ഇവരാണ് ക്രിസ്ത്യൻ രാജു മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്.
ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ല എന്ന വിവരം ക്രിസ്റ്റിൻ രാജിന് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ മുതൽ വിൽക്കാൻ എത്തിയപ്പോൾ ഇവരുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ക്രിസ്റ്റിൻ രാജ് കണ്ടത്. പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികലാണ്.
അതേസമയം, പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും.
Post Your Comments