ഇടപാടുകാർക്ക് എസ്എംഎസ് അലേർട്ട് നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട് ബാങ്കുകളോട് വിശദീകരണം തേടി ഹൈക്കോടതി. അക്കൗണ്ട് ഉടമകൾക്ക് എസ്എംഎസ് അയക്കുന്നതിന് അവരിൽ നിന്ന് ചാർജ് ഈടാക്കുന്ന നടപടിയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. എസ്എംഎസുകൾക്ക് മാസംതോറുമുള്ള നിരക്കിലാണോ, അതോ അയക്കുന്ന എസ്എംഎസുകളുടെ മാത്രം ചാർജാണോ ഈടാക്കുന്നതെന്ന് ബാങ്കുകൾ കൃത്യമായി ഹൈക്കോടതിയെ അറിയിക്കേണ്ടതാണ്.
ഡൽഹിയിലെ ബാങ്ക് ആൻഡ് ഫൈനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷൻ ഹർജിയിൽ ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. ബാങ്കുകൾക്ക് നൽകിയ നിർദ്ദേശത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും, എസ്എംഎസ് അലേർട്ടിന് ബാങ്കുകൾ ഈടാക്കിയ ചാർജിന്റെ വിശദാംശങ്ങൾ സമാഹരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്കാണ് നിർദ്ദേശം നൽകിയത്. വിശദീകരണം ലഭിച്ചാൽ അടുത്ത മാസം ഹർജി വീണ്ടും പരിഗണിക്കുന്നതാണ്.
Also Read: ക്യാൻസർ തടയുന്ന പ്രഭാതത്തിലെ ഈ വിശിഷ്ട വിഭവം
Post Your Comments