കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനവിധി മാനിക്കുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 42,425 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നും ജെയ്ക് പറഞ്ഞു.
Read Also: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ
ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇവിടെ രാഷ്ട്രീയം 2021ലേത് പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നില്ലെന്നും ജെയ്ക് പറഞ്ഞു.
‘ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പരിശോധിക്കണം. വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎല്‍എക്ക് ഭാവുകങ്ങള്‍. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബിജെപിയുടെ വോട്ടുകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കണക്കുകളോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെ’ ജെയ്ക് വ്യക്തമാക്കി.
Post Your Comments