AlappuzhaLatest NewsKeralaNattuvarthaNews

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ

ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു: പ്രതിപക്ഷ നേതാവ്

കഴിഞ്ഞ ദിവസം രാത്രി 8.30-ന് നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികിൽ ബൈക്കുമായി നിൽക്കുകയായിരുന്ന ചേർത്തല സ്വദേശിയായ ദിലീപ്, ആഷിക്കിനെയും സുജിത്തിനെയും അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇരുവരും ചേർന്ന് ഹെൽമറ്റ് കൊണ്ട് മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് പരിസരത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. ചേർത്തല എസ്ഐ വി. സി. അനൂപ്, എ രംഗപ്രസാദ്, സതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button