Latest NewsKeralaNews

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയാണെന്ന് കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമസഭാംഗമായ ശേഷം ആദ്യമായാണ് ചാണ്ടി ഉമ്മൻ ഡൽഹിയിലെത്തുന്നത്.

Read Also: മമ്മൂട്ടി ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല, ഞാൻ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തെ: ജഗദീഷ്

അതേസമയം, അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ലെന്നും ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുകയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

Read Also: മമ്മൂട്ടി ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല, ഞാൻ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തെ: ജഗദീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button