Latest NewsKeralaNews

സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: തെരെഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകാം, സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണ്: വി ശിവന്‍കുട്ടി

ജനവിരുദ്ധ സർക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യുഡിഎഫിന് നൽകിയത്. സ്നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നൽകിയ ആദരവാണ് യുഡിഎഫിന്റെ ചരിത്രവിജയം. സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തിൽ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടീം യുഡിഎഫിനുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തകരും നേതാക്കളും ഒരേ മനസോടെ പ്രവർത്തിച്ചു. പോരായ്മകൾ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാനായി. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയിൽ കണ്ടത്. ഒറ്റക്കെട്ടായി നിന്ന് പോരാടിയാൽ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവർത്തിക്കാം. ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സർക്കാരിനെ 2026-ൽ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടർമാർക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: ജനങ്ങളെ ദ്രോഹിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button