KottayamKeralaNattuvarthaLatest NewsNews

ഹോ​​ട്ട​​ലി​​ല്‍ മോ​​ഷ​​ണം: ജീവനക്കാരൻ പിടിയിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം പെ​​രി​​ങ്ങ​​മ​​ല കൊ​​ല്ല​​രു​​കോ​​ണം ഭാ​​ഗ​​ത്ത് കു​​ന്നും​​പു​​റ​​ത്ത് എം.​​ബി. ര​​തീ​​ഷ് കു​​മാ​​റി(42)നെ​​​​യാ​​ണ് അറസ്റ്റ് ചെയ്തത്

ക​​റു​​ക​​ച്ചാ​​ല്‍: ക​​റു​​ക​​ച്ചാ​​ല്‍ ബ​​സ്‌​​ സ്റ്റാ​​ന്‍ഡി​​നു സ​​മീ​​പ​​ത്തെ ഹോ​​ട്ട​​ലി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ കേ​​സി​​ല്‍ ഇ​​വി​​ടത്തെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ യു​​വാ​​വ് അ​​റ​​സ്റ്റിൽ. തി​​രു​​വ​​ന​​ന്ത​​പു​​രം പെ​​രി​​ങ്ങ​​മ​​ല കൊ​​ല്ല​​രു​​കോ​​ണം ഭാ​​ഗ​​ത്ത് കു​​ന്നും​​പു​​റ​​ത്ത് എം.​​ബി. ര​​തീ​​ഷ് കു​​മാ​​റി(42)നെ​​​​യാ​​ണ് അറസ്റ്റ് ചെയ്തത്. ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ​ചരിത്രം സൃഷ്ടിച്ച് ഗവേഷകർ

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​യാ​​ള്‍ വെ​​ളു​​പ്പി​​നെ ക​​റു​​ക​​ച്ചാ​​ല്‍ ബ​​സ്‌​​സ്റ്റാ​​ന്‍ഡി​​ന് സ​​മീ​​പ​​മു​​ള്ള ഗ്രീ​​ന്‍ ഹൗ​​സ് ഹോ​​ട്ട​​ലി​​ല്‍ നി​​ന്നു മൊ​​ബൈ​​ല്‍ ഫോ​​ണും ടാ​​ബും ഹോ​​ട്ട​​ലി​​ലെ കൗ​​ണ്ട​​ര്‍ കു​​ത്തി​​ത്തു​​റ​​ന്ന് പ​​ണ​​വും അ​​പ​​ഹ​​രി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

Read Also : സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പിടിയിൽ

പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് കേ​​സെ​​ടു​​ത്ത ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് മോ​​ഷ്ടാ​​വി​​നെ തൃ​​ശൂ​​രി​​ല്‍ നി​​ന്നും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍ക്കെതിരേ നേ​​മം, പാ​​ലോ​​ട്, ക​​ട്ട​​പ്പ​​ന സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ മോ​​ഷ​​ണക്കേ​​സു​​ക​​ളു​​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button