Latest NewsKeralaNews

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ കൂടുതല്‍ ദിവസം ക്യാംപെയിന്‍ ചെയ്തിരുന്നെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെ

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ‘ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മന്ത്രിമാര്‍ പ്രചാരണത്തിന് വന്നിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞു. സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീത് ആണിത്’, ചെന്നിത്തല പറഞ്ഞു.

Read Also: എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം

‘മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുര്‍ഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ കൂടുതല്‍ ദിവസം ക്യാംപെയിന്‍ ചെയ്തിരുന്നെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെ’, അദ്ദേഹം പരിഹസിച്ചു.

ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മന്‍  ചാണ്ടിയെ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button