Latest NewsNewsIndia

ചാക്കില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, കൊല്ലപ്പെട്ടത് വൈദികനാണെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

READ ALSO: മൂ​ന്നം​ഗ കു​ടും​ബ​ത്തെ ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ചു: യു​വാ​വി​ന് ആ​റു വ​ർ​ഷം ത​ട​വും പി​ഴ​യും

മൃതദേഹത്തില്‍ ചുവന്ന കുര്‍ത്തയും വെള്ള പൈജാമയുമുണ്ടായിരുന്നു. നീണ്ട മുടി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൃതദേഹം ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് അനുമാനിക്കുകയും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. അപ്പോഴാണ് സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹം സ്ത്രീയുടേതല്ലെന്നും പുരുഷന്റേതാണെന്നും കണ്ടെത്തി. മൃതദേഹം സ്ത്രീയുടേതാണെന്ന് പൊലീസ് ആദ്യം അറിയിച്ചതോടെ ഡോക്ടര്‍മാര്‍ ഞെട്ടി. 72 മണിക്കൂറോളം മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം ഒരു വൈദികന്റേതായിരിക്കാമെന്നാണ് നിഗമനം. കഴുത്തില്‍ കയര്‍ ഉണ്ടായിരുന്നതിനാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button