
ചിങ്ങവനം: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം മീനച്ചിറകരോട്ട് അര്ജുന് രാജ് (24), എം.പി. ആദര്‍ശ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11-നു ഇവര്‍ ഇരുവരും ചേര്‍ന്ന് പരുത്തുംപാറ, സായിപ്പ് കവല വില്ലേജ് ഓഫീസിനു സമീപം വച്ച് കുഴിമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഹോട്ടല്‍ ജീവനക്കാരനായ യുവാവ് രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയില്‍ പ്രതികളില്‍ ഒരാളായ അര്ജുന് യുവാവിനെ ചീത്തവിളിക്കുകയും ഇതു ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം അര്‍ജുനും ആദര്‍ശും സ്കൂട്ടറില്‍ പിന്തുടര്ന്നെത്തി ആക്രമിക്കുകയും സ്റ്റീല്‍പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
സംഭവത്തിൽ, കേസെടുത്ത ചിങ്ങവനം പൊലീസ് ഒളിവിൽപ്പോയ ഇരുവരെയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments