KozhikodeKeralaNattuvarthaLatest NewsNews

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പി​ട്ട് മൂ​ടി​യ ഭാ​ഗ​ത്ത് സ്കൂ​ൾ ബ​സ് താ​ഴ്ന്നു

ക​ല്ല​ന്ത​റ​മേ​ടി​നും കോ​ട​ഞ്ചേ​രി പ​മ്പി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് പൈ​പ്പി​ട​ൽ ന​ട​ക്കു​ന്ന​ത്

കോ​ട​ഞ്ചേ​രി: ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പി​ട്ട് മൂ​ടി​യ ഭാ​ഗ​ത്ത് സ്കൂ​ൾ ബ​സ് താ​ഴ്ന്നു. ക​ല്ല​ന്ത​റ​മേ​ടി​നും കോ​ട​ഞ്ചേ​രി പ​മ്പി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് പൈ​പ്പി​ട​ൽ ന​ട​ക്കു​ന്ന​ത്.

മ​ണ്ണ് മൂ​ടി​യി​ട്ട നി​ല​യി​ലാ​യ​തു​കൊ​ണ്ട് റോ​ഡി​ന് വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വാ​ഹ​നം റോ​ഡി​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കേ​ണ്ടി വ​രു​ന്നു.

Read Also : ജനങ്ങളെ ദ്രോഹിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ മ​ണ്ണി​ട്ട് മൂ​ടി​യ ഭാ​ഗ​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ ചെ​ളി​യി​ൽ താ​ഴു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സ്വ​കാ​ര്യ​ബ​സും ചെ​ളി​യി​ൽ താ​ഴ്ന്നി​രു​ന്നു. പൈ​പ്പി​ടു​ന്ന​വ​രു​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാണ് സ്കൂ​ൾ ബ​സ് ചെ​ളി​യി​ൽ നി​ന്ന് ക​യ​റ്റിയത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button