KeralaLatest NewsNews

ജനങ്ങളെ ദ്രോഹിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും കൊണ്ട് ജനങ്ങളെ വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടിയാണ് പുതുപ്പള്ളിയിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനദ്രോഹ സർക്കാരിന്റെ ആണിക്കല്ലിളക്കുന്ന തരത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചൈനീസ് ദേശീയതാ വികാരത്തിന് എതിരെയുള്ള വസ്ത്രധാരണവും പ്രഭാഷണങ്ങളും നിരോധിക്കാന്‍ നീക്കം: നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

സർക്കാരിന്റെ ഭരണ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തിട്ടും എല്ലാ തരത്തിലുള്ള സ്വാധീനമുപയോഗിച്ചിട്ടും ജനങ്ങൾ സർക്കാരിനെ പ്രഹരിക്കുകയാണ് ചെയ്തത്. അഴിമതിക്കതിരെയുള്ള പോരാട്ടത്തിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ് പുതുപ്പള്ളി നൽകിയത്. ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ ചെയ്തതിനും അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടിയതിനും ജനങ്ങൾ സിപിഎമ്മിന് മാപ്പു കൊടുക്കുന്നില്ല എന്ന് തെളിഞ്ഞിരിക്കുന്നു. ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെ പുതുപ്പള്ളിയിലൂടെ ജനങ്ങൾ ആദരിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിനായി സഹായിച്ച എല്ലാ വോട്ടർമാർക്കും കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Read Also: തെരെഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകാം, സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണ്: വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button