Latest NewsKeralaNews

സ്‌കൂള്‍ ബസിനും ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വാനിനും തീപിടിച്ചത് ദുരൂഹം

വാനിന് തീയിട്ട് ഒരാള്‍ ഓടുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവര്‍ ഷൈന്‍ സ്‌കൂളിന്റെ ബസ്, അടുത്തുള്ള സരോജ ഗ്യാസ് ഏജന്‍സിയുടെ ഡെലിവറി വാന്‍ എന്നിവയ്ക്ക് തീപിടിച്ചത്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു. പരിശോധനയില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഓടി പോകുന്നതായി കണ്ടെത്തി.

Read Also: യുവ അധ്യാപക ദമ്പതികളെയും മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഇന്നലെ രാത്രി 11.10 നും, 12.30 നുമാണ് പത്തനംതിട്ട മാക്കാംകുന്ന് ഭാഗത്തായി അഗിനശമന സേനക്ക് രണ്ട് ഫോണ്‍ കോളുകളെത്തിയത്.
പത്തനംതിട്ട മുന്‍സിപ്പാലിറ്റി മാക്കാം കുന്ന് ശ്രീ സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജന്‍സി കോമ്പൗണ്ടിനുള്ളില്‍ വെച്ചാണ് വാനിന് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റി നിന്നിരുന്ന കെ എല്‍ 03 എഎഫ് 7117 അശോക് ലൈലാന്‍ഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അഗിനശമസന സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുന്‍പ് തന്നെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തിയിരുന്നു.

വാനില്‍ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന് പത്ത് മീറ്റര്‍ അടുത്ത് 500 ഓളം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൌണും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ഗ്യാസ് ഏജന്‍സിയില്‍ തീപിടിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ പതിമൂന്നാം വാര്‍ഡ് കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവര്‍ഷൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാനിനും തീപിടിച്ചത്. 12.50 ഓടെയാണ് ബസിന് തീ പിടിച്ചതായി ഫയര്‍ഫോഴ്‌സിന് അറിയിപ്പ് കിട്ടിയത്.

അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ബസിനുള്ളില്‍ മുഴുവനായി തീ പടര്‍ന്നിരുന്നു. ബസിന് തൊട്ടടുത്ത് മറ്റു സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഉടനെ തന്നെ വെള്ളം പമ്പ് ചെയ്ത് തീ അണച്ച ശേഷം ബസിന്റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത സ്ഥലങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ബിഎം പ്രതാപചന്ദ്രന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഓടി പോകുന്നത് കണ്ടെത്തിയത്. ഗ്യാസ് ഗോഡൗണും സ്‌കൂളും തമ്മില്‍ 200 മീറ്റര്‍ മാത്രമാണ് ദൂരമുണ്ടായിരുന്നത്. രാത്രി 12.07 ഓട് കൂടി ഒരാള്‍ സ്‌കൂള്‍ വാഹനത്തിന് തീയിടുന്നതും ഓടിപ്പോകുന്നതും വീഡിയോയില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button