ചെന്നൈ:സനാതന ധര്‍മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉദയനിധിയ്ക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രൂക്ഷവിമര്‍ശനമാണ് ഉയർത്തിയത്.
ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. ഭരണപരാജയം മറച്ചുവെക്കാന്‍ മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും കുപ്രചാരണത്തിന്റെ പേരില്‍ കളത്തിലിറങ്ങിയ സ്വേച്ഛാധിപതികളെ വീടുകളിലേക്കയക്കുന്ന കാലം വിദൂരമല്ലെന്നും ഉദയനിധി പറഞ്ഞു.
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’- മുഖ്യമന്ത്രി പിണറായി വിജയന്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിയും കൂട്ടരും അപവാദ പ്രചാരണങ്ങളെ മാത്രം ആശ്രയിക്കുകയാനിന്നും തനിക്ക് അവരോട് സഹതാപം മാത്രമേയുള്ളൂ എന്നും ഉദയനിധി പ്രസ്താവനയിൽ വ്യക്തമാക്കി. മണിപ്പൂരിനെക്കുറിച്ച് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയന്ന് മോദി തന്റെ സുഹൃത്ത് അദാനിയോടൊപ്പം ലോകമെമ്പാടും സഞ്ചരിക്കുകയാണെന്നും ജനങ്ങളുടെ അജ്ഞതയാണ് അവരുടെ നാടക രാഷ്ട്രീയത്തിന്റെ മൂലധനമെന്നും ഉദയനിധി ആരോപിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിയും കൂട്ടരും അപവാദ പ്രചാരണങ്ങളെ മാത്രം ആശ്രയിക്കുകയാണ്. ഒരുവശത്ത് തനിക്ക് അവരോട് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മോദി ഒന്നും ചെയ്തിട്ടില്ല. ഇടയ്ക്കിടെ നോട്ട് നിരോധിക്കുന്നു, കുടില്‍ മറയ്ക്കാന്‍ മതില്‍ കെട്ടുന്നു, പുതിയ പാര്‍ലമെന്ററി മന്ദിരം പണിയുന്നു, അവിടെ ഒരു ചെങ്കോല്‍ സ്ഥാപിക്കുന്നു, രാജ്യത്തിന്റെ പേര് മാറ്റുന്നു. ഇത് മാത്രമാണ് ചെയ്തത് എന്നും ഉദയനിധി കൂട്ടിച്ചേർത്തു.
Post Your Comments