ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. സോണിയ ഗാന്ധി പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുവെന്ന് പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തി.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഒരു അജണ്ടയും പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഹ്ളാദ് ജോഷി വിമർശനവുമായി രംഗത്ത് വന്നത്.
തൃശ്ശൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി, മലയാളികളുടെ അവസരോചിതമായ ഇടപെടൽ തുണയായി
‘എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സെപ്റ്റംബർ 18 മുതൽ പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നതെന്ന്, ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ ശ്രമിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്,’ പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.
Post Your Comments