Latest NewsIndiaNewsCrime

ബംഗളൂരുവിൽ മലയാളി യുവാവിനെ ലിവ് ഇൻ പാർട്ണർ കുത്തിക്കൊന്നു

ബംഗളുരു: മലയാളി യുവാവിനെ ലിവ്-ഇൻ പാർട്ണർ കുത്തിക്കൊന്നു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക (34)യാണ് കൊലപാതകം നടത്തിയത്. മലയാളിയായ ജാവേദും കർണാടകത്തിലെ ബെലഗാവി സ്വദേശിനിയായ രേണുകയും കഴിഞ്ഞ മൂന്നരവർഷമായി ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സർവീസ് അപ്പാർട്ട്മെന്‍റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നതായി അയാൽവാസികൾ പറഞ്ഞു. അതിനിടെ രേണുക കത്തിയെടുത്ത് ജാവേദിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്‌ടപ്പെട്ടു, കശ്‌മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്ന് ഫാറൂഖ് അബ്‌ദുള്ള

ഉടൻതന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ജാവേദിന്‍റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button