ചെന്നൈ : സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ഉദയനിധിയും പിതാവ് സ്റ്റാലിനും കടുത്ത ഈശ്വരവിശ്വാസികള്‍ വെള്ളികൊണ്ട് തയ്യാറാക്കിയ പ്രത്യേക പൂജാമുറിയില്‍ ഇല്ലാത്ത ദൈവങ്ങളില്ല. ഇപ്പോള്‍ ഈ പൂജാമുറിയെ കുറിച്ചുള്ള വിവരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ സ്റ്റാലിന്‍ പൂജാമുറിയില്‍ എത്താറുണ്ടെന്നും , സായിബാബ ഗോപാലപുരത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ പറയുന്നതും വീഡിയോയിലുണ്ട്.
മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റെ കുലദൈവം ആണ്ടാളമ്മനാണ്. വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂര്‍ണ്ണേശ്വരിയും ദക്ഷിണാമൂര്‍ത്തിയും ഷിര്‍ദി സായിബാബയും എല്ലാമുണ്ട് പൂജാമുറിയില്‍. വിളക്കുകളും പൂജാപീഠവും വെള്ളിയില്‍ തീര്‍ത്തവയാണ്.ഗണപതി, പെരുമാള്‍,സരസ്വതി ഒക്കെ വയ്ക്കാന്‍ വേണ്ടി പ്രത്യേകം ചെയ്തതാണ് പൂജാമുറി . ചൊവ്വാഴ്ച്ച സ്‌കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്ച്ച ശിവപുരാണം, വ്യാഴാഴ്ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളില്‍ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം ഉണ്ടാകും.
ഒരിക്കല്‍ പോലും അണയാത്ത കെടാവിളക്ക് പൂജാമുറിയില്‍ എരിഞ്ഞ് കൊണ്ടേയിരിക്കും. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരം പിടിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചത് പൂജാമുറിയില്‍ യുദ്ധ ദേവതയായ വരാഹി ദേവിയെ വച്ച് ആരാധിച്ച ശേഷമായിരുന്നുവെന്നും ദുര്‍ഗ വീഡിയോയില്‍ പറയുന്നുണ്ട്.
വീട്ടിലെ ആണുങ്ങള്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് പൂജാമുറിലെ ഭണ്ഡാരത്തില്‍ പണമിടും. കലൈഞ്ജര്‍ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. പുറത്ത് പോകുമ്പോള്‍ സ്റ്റാലിന്‍ പൂജാമുറിയില്‍ വന്ന് വിഗ്രഹങ്ങളില്‍ നിന്ന് പൂ എടുത്ത് കൈയ്യില്‍ വയ്ക്കാറുമുണ്ട് . മകന്‍ ഉദയനിധിയും ഈ രീതി ഇതുവരെ തെറ്റിച്ചിട്ടില്ലെന്ന് ദുര്‍ഗ പറയുന്നു.
ഇത്രയേറെ ആചാരങ്ങള്‍ വീട്ടില്‍ വച്ചു പുലര്‍ത്തുന്ന കുടുംബത്തില്‍ ജനിച്ച ഉദയനിധി തീവ്ര ഇടത്പക്ഷക്കാരെയും , മതമൗലികവാദികളെയും കൈയ്യിലെടുക്കാന്‍ വേണ്ടിയാണോ ഇത്തരമൊരു നാടകം നടത്തുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
Post Your Comments