Latest NewsNewsIndia

‘നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്യുന്നു’; സനാതന കേസില്‍ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ‘നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു’ എന്ന് സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചു. പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെയുള്ള എഫ്‌ഐആറുകള്‍ ഒരുമിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Read Also: ആദ്യം കരുതിയത് ഭൂമി കുലുക്കമാണെന്ന്: ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ആന വരുത്തി വെച്ചത് വൻ നാശനഷ്ടങ്ങൾ

‘നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു.നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയാം. അനന്തരഫലങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതായിരുന്നു. നിങ്ങള്‍ ഒരു മന്ത്രിയാണ്, ഒരു സാധാരണക്കാരനല്ല,’ സുപ്രീം കോടതി പറഞ്ഞു.

ഉദയനിധി സ്റ്റാലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ഹാജരായി. 2023 സെപ്റ്റംബറില്‍ ‘സനാതന ധര്‍മ്മം’ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് പിന്നീട് വിവാദമായത്. സനാധന ധര്‍മ്മം ജാതി വ്യവസ്ഥയിലും വിവേചനത്തിലും അധിഷ്ഠിതമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ‘സനാതന ധര്‍മ്മ’ത്തെ കൊറോണ വൈറസിനോടും മലേറിയയോടും ഉദയനിധി സ്റ്റാലിന്‍ ഉപമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button