ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകൾ അവസാന മണിക്കൂറിലാണ് നേട്ടം സ്വന്തമാക്കിയത്. ക്രൂഡോയിൽ വിലയിലുണ്ടായ വർദ്ധനവാണ് വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ഓഹരി സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയ പ്രധാന ഘടകം. ബിഎസ്ഇ സെൻസെക്സ് 100.26 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,880.52-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.15 പോയിന്റ് നേട്ടത്തിൽ 19,611.05-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്.
ബിഎസ്ഇയിൽ 1,955 ഓഹരികൾ നേട്ടത്തിലും, 1,682 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, സൺ ഫാർമ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടത്തിലേക്ക് കുതിച്ചത്. അതേസമയം, ടാറ്റാ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രുചിച്ചു.
Also Read: ഹോട്ടലില്‍ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ: സംഭവം തിരുവനന്തപുരത്ത്
Post Your Comments