പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read Also : സനാതന ധർമ്മത്തിന് എതിരായ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ എഫ്ഐആർ
രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
ഫയര്‍ ആൻഡ് റസ്ക്യൂ ടീമും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്യുകയും ചെയ്തു.
Post Your Comments