Latest NewsNewsIndia

സനാതന ധർമ്മത്തിന് എതിരായ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ എഫ്‌ഐആർ

ലക്നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനത്തിന്റെ പേരിലും ഖാർഗെയുടെ പരാമർശത്തെ പിന്തുണച്ചതിനുമാണ് കേസെടുത്തത്. ഉത്തർപ്രദേശിലെ രാംപൂരിലെ സിവിൽ ലൈൻ പോലീസ് സ്‌റ്റേഷനിലാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഐപിസി സെക്ഷൻ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 153 എ (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ പരാമർശം തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിംഗ് ലോധി എന്നിവർ നൽകിയ പരാതിയിലാണ് എഫ്‌ഐആർ. ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി ഉദയനിധി സ്റ്റാലിൻ താരതമ്യം ചെയ്തത്. അദ്ദേഹത്തിന്റെ പരാമർശം വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button