സനാതന ധർമ്മത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം നൽകുമെന്ന് അയോദ്ധ്യയിലെ സന്ന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് മറുപടിയുമായി നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍. ഉദയനിധിയുടെ തല വെട്ടിമാറ്റണമെന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താല്‍ 100 കോടി പ്രതിഫലമായി നല്‍കുമെന്നാണ് സീമാന്‍ പറയുന്നത്. പ്രകോപനപരമായ പ്രസംഗമാണ് ഇദ്ദേഹവും നടത്തുന്നത്.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു പരമഹംസ ഉദയനിധിയുടെ തലയ്ക്ക് പത്ത് കോടി വിലയിട്ടത്. ഇതിന് പരിഹാസ മറുപടിയായിരുന്നു ഉദയനിധി നൽകിയിരുന്നത്. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതന ധര്‍മ്മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഉദയനിധിയെ പിന്തുണച്ച് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാന്‍ രംഗത്തെത്തിയത്. ദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും എന്നാണ് സീമാന്‍ പറഞ്ഞത്. സനാതന ധർമ്മം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ് എന്നും അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment