ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. ഈ ആഴ്ച അവസാനം നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുന്നത്. സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബര്‍ 11ന് ഔദ്യോഗിക സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
Read Also: ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന: രണ്ടുപേർ എക്സൈസ് പിടിയിൽ
ഈയിടെ സൗദി അംബാസഡര്‍ സാലിഹ് അല്‍ ഹുസൈനി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിക്കും വേണ്ടി ഉറ്റുനോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ 2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
Post Your Comments