Latest NewsNewsIndia

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ ഉദാഹരണം: ഉദയനിധി

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായി നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹിക തിന്മകൾക്കെല്ലാം കാരണം സനാതന ധര്‍മ്മമാണെന്നും ഉദയനിധി ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ നിലവിലെ ഉദാഹരണമാണ് എന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘പാർലമെന്റ് ഉദ്ഘാടന ദിവസത്തെ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിച്ചില്ല. അതാണ് നിലവിലെ ഏറ്റവും മികച്ച ഉദാഹരണം. നിയമ നടപടി നേരിടാൻ സന്നദ്ധനാണ് എന്ന് ആദ്യ ദിവസം മുതൽ തന്നെ ഞാൻ പറയുന്നതാണ്,’ അതേസമയം, വിവാദ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെയും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കുമെതിരെ യുപി പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button