Latest NewsNewsIndia

ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം: രാഹുൽ ഗാന്ധി

ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കുമെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം എന്നാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ഉയരങ്ങളിലേക്ക് പറക്കുക എന്നതാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂ‌ർ രംഗത്തെത്തി. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ നാമകരണം ചെയ്യുന്നതിനെ എതിർക്കുന്നതെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ നാമകരണം ചെയ്യുന്നതിനെ എതിർക്കുന്നതെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. ഇന്ത്യയുടെ പേര് മാറ്റി ഭാരതമെന്നാക്കി മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേ‌ർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button