ErnakulamKeralaNattuvarthaLatest NewsNews

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: യുവാവിനെതിരെ പരാതി

ക​ള​മ​ശേ​രി പ​ള​ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ സു​നി​ലി​നെ​തി​രെയാണ് പരാതി

കാ​ക്ക​നാ​ട്: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ള​മ​ശേ​രി പ​ള​ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ സു​നി​ലി​നെ​തി​രെയാണ് പരാതി. കോ​ഴി​ക്കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യു​ടെ പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ്?: പി ജയരാജന്‍

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് യു​വ​തി പൊലീസിൽ പ​രാ​തി ന​ൽ​കി​യ​ത്. 2023 ജ​നു​വ​രി മാ​സ​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴിയാണ് ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​വു​ന്ന​ത്. തുടർന്ന്, വിവാഹ വാ​ഗ്ദാ​നം ന​ൽ​കി ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​നും, 14നും ​ഇ​ൻ​ഫോ​പാ​ർ​ക്ക് പ​ടി​ഞ്ഞാ​റേ ഗേ​റ്റി​ന് സ​മീ​പ​ത്തു​ള്ള ക​ള​പ്പു​ര​യ്ക്ക​ൽ ഒ​യോ റൂ​മി​ൽ വ​ച്ചും, ജൂ​ൺ 30നും ​ജൂ​ലൈ ഒ​ന്നി​നും പ​ട​മു​ഗ​ളി​ലു​ള്ള ബാ​ൽ​ബോ​വ റ​സി​ഡ​ൻ​സി​യി​ൽ വ​ച്ചും തു​ട​ർ​ന്ന്, ജൂ​ലൈ ഒ​മ്പ​തു മു​ത​ൽ ഓ​ഗ​സ്റ്റ് 25 വ​രെ​യും യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് 25-ന് ​പ്ര​തി​യു​ടെ വാ​ട്സ് ആ​പ്പ് പ്രൊ​ഫൈ​ലി​ൽ ക​ണ്ട പെ​ൺ​കു​ട്ടി ഭാ​ര്യ​യാ​ണെ​ന്ന് അ​റി​ഞ്ഞ് അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ പ്ര​തി യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, യു​വ​തി ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നിലവിൽ പ്ര​തി ഒ​ളി​വി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button