ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നതായി പരാതി: നഷ്ടപ്പെട്ടത് 13 പവനും 90,000 രൂപയും

മു​രു​ക്കും​പു​ഴ കോ​ഴി​മ​ട ശ്രീ​അ​യ്യ​പ്പ​നി​ൽ നി​ധി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്

മം​ഗ​ല​പു​രം: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നതായി പരാതി. മു​രു​ക്കും​പു​ഴ കോ​ഴി​മ​ട ശ്രീ​അ​യ്യ​പ്പ​നി​ൽ നി​ധി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

13.5 പ​വ​ൻ സ്വ​ർ​ണ​വും 90,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യിട്ടാണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് മു​ൻ വ​ശ​ത്തെ വാ​തി​ൽ കു​ത്തി​തു​റ​ന്നാ​ണ്​ മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

Read Also : അത്തരം വിഡ്ഢിത്തരങ്ങൾ മന്ത്രിമാരും, ജനപ്രതിനിധികളും പറയാതിരിക്കുന്നതാണ് നല്ലത്: ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ

ക​ഴി​ഞ്ഞ 31-ന് നി​തി​നും കു​ടും​ബ​വും ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വി​നോ​ദ യാ​ത്ര​ക്ക്​ പോ​യ​തി​നാ​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ മ​ക​ൾ ട്യൂ​ഷ​നു​പോ​യ സ​മ​യ​ത്താ​ണ് മു​ൻ വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം മ​ന​സ്സി​ലാ​യ​ത്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് കി​ട​ന്ന കാ​റും മോ​ഷ്ടാ​ക്ക​ൾ കു​ത്തി​പ്പൊ​ളി​ച്ചിട്ടുണ്ട്. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ൺ കാ​റി​ന​ക​ത്തു​നി​ന്ന്​ പൊ​ലീ​സിന് ലഭിച്ചിട്ടുണ്ട്. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട്ടാം തീ​യ​തി​യാ​ണ് നി​തി​നും ഭാ​ര്യ​യും തി​രി​ച്ചെ​ത്തു​ന്ന​ത്. സംഭവത്തിൽ, മം​ഗ​ല​പു​രം പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button