Latest NewsKeralaNews

സൈബര്‍ ആക്രമണത്തിന് എതിരെ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതി

കോട്ടയം: സൈബര്‍ ആക്രമണ പരാതിയില്‍ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മണര്‍കാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി എന്ന എഫ്ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നല്‍കിയ പരാതി മണര്‍കാട് പൊലീസിന് കൈമാറുകയായിരുന്നു.

Read Also: പീ​ച്ചി ഡാ​മി​ല്‍ വ​ഞ്ചി മ​റി​ഞ്ഞ് കാ​ണാ​താ​യ രണ്ട് യുവാക്കളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍
നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോണ്‍ഗ്രസുകാരായ സ്ത്രീകളടക്കം സൈബര്‍ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകരുതെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു നേരത്തെ പ്രതികരിച്ചിരുന്നു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. സൈബര്‍ ആക്രമണങ്ങള്‍ക്ക് പുതുപ്പള്ളി മറുപടി നല്‍കുമെന്നും ജെയ്ക് പ്രതികരിച്ചിരുന്നു.

നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക് അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button