
തൃശൂര്‍: പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അജിത്(20), ബിബിന്‍(26) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിറാജിനായുള്ള തിരച്ചില്‍ തുടരുകയാണ്.
Read Also : നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യം: മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ
തിങ്കളാഴ്ച വൈകുന്നേരം നാലിന് പീച്ചി റിസര്‍വോയറിലെ ആനവാരിയിലാണ് വഞ്ചി മറിഞ്ഞത്. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടത്. നാല് പേരാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാള്‍ നീന്തി രക്ഷപെട്ടിരുന്നു.
Post Your Comments