Latest NewsKeralaNews

പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി: സംഭവം തിരുവനന്തപുരത്ത്

പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീന്‍.

തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ. പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്നലെ മുതലാണ് നസിമുദ്ദീനെ കാണാതായതെന്നു ഭാര്യയുടെ പരാതിയിൽ പറയുന്നു.

read also: അയല്‍വാസി ഭക്ഷണം നല്‍കി വളർത്തിയ തെരുവുനായ കടിച്ചു:14 കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു

ഇന്നലെ പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീന്‍. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നസിമുദ്ദീന്‍ വീടുവിട്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. നസിമുദ്ദീന്റെ ഭാര്യയുടെ പരാതിയില്‍ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു. നസിമുദ്ദീന്റെ ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ അദ്ദേഹത്തെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button