Latest NewsNewsIndia

അയല്‍വാസി ഭക്ഷണം നല്‍കി വളർത്തിയ തെരുവുനായ കടിച്ചു:14 കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു.  ഗാസിയാബാദിൽ നടന്ന സംഭവത്തിൽ പതിനാലുകാരനായ സബേസ് ആണ് മരിച്ചത്. ഒരു മാസം മുന്‍പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സബേസിന്റെ അയല്‍വാസി തെരുവുനായ്ക്കളെ വളര്‍ത്തുകയും സ്ഥിരമായി ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ആറിലധികം തെരുവുനായ്ക്കളെയാണ് ഇയാൾ പരിപാലിച്ചിരുന്നത്. ഇതില്‍ ഒരു നായയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ, ഭയം കാരണം പട്ടി കടിച്ച കാര്യം കുട്ടി മാതാപിതാക്കളോട് പറഞ്ഞില്ല. നാലുദിവസം മുന്‍പാണ് കുട്ടി പേവിഷബാധയുടെ ലക്ഷണം കാണിക്കാന്‍ തുടങ്ങിയത്. കുട്ടി വെള്ളം കുടിക്കാന്‍ ഭയപ്പെടുകയും ഇരുട്ടത്ത് ഇരിക്കാന്‍ തുടങ്ങിയതോടെയുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ: കേന്ദ്രത്തോട് ചോദ്യവുമായി കെജ്രിവാൾ

വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ആരോഗ്യനിലയില്‍ മാറ്റം ഉണ്ടായില്ല. ചികിത്സയ്ക്കായി കൊണ്ടുപോയ ബുലന്ദ്ഷഹറില്‍ നിന്ന് അച്ഛനൊപ്പം തിരികെ വരുമ്പോഴാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button