Latest NewsNewsIndia

വിലയിടിഞ്ഞ് തക്കാളി: കിലോഗ്രാമിന് ആറ് രൂപ വരെയായി

കോയമ്പത്തൂർ: ചില്ലറവിപണിയിൽ തക്കാളിക്ക് വിലകുറഞ്ഞു. ഒരു കിലോഗ്രാം തക്കാളിക്ക് 200 രൂപ വരെ ഉയര്‍ന്നിരുന്നത് ഇപ്പോൾ ഓരോ ദിവസവും വില കുത്തനെ ഇടിയുകയാണ്. ഞായറാഴ്ചരാവിലെ എംജിആർ മാർക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറ് രൂപവരെയായതായി അധികൃതർ പറഞ്ഞു.

ഗുണമേന്മ കുറഞ്ഞ 25 കിലോഗ്രാം വരുന്ന ഒരു പെട്ടി തക്കാളിക്ക് 150 രൂപയാണ് വില. മുന്തിയ ഇനം തക്കാളിക്ക് 250 മുതൽ 300 രൂപവരെയും വിലയുണ്ട്. മാർക്കറ്റിൽ 10 രൂപ വരെ വിലവരുമ്പോൾ കർഷകർക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്. ഇപ്പോൾ 4,000 പെട്ടി തക്കാളിയാണ് എംജിആർ മാർക്കറ്റിൽ വരുന്നത്. സീസണായാൽ 10,000 പെട്ടിവരെ വരും. അതോടെ വില ഒന്നും രണ്ടും രൂപ ആവാനും സാധ്യതയുണ്ട്.

എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാൻതുടങ്ങി. 10 രൂപയിൽത്താഴെ വില എത്തിയാൽ വലിയനഷ്ടം നേരിടുമെന്ന് കർഷകർ പറയുന്നു. വിളവെടുക്കാനുള്ള പണംപോലും കിട്ടാതെവരും. ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകർക്ക് മിനിമം വില ഉറപ്പുവരുത്താൻ സംവിധാനം വേണമെന്നും ആവശ്യമുയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button