MalappuramLatest NewsKeralaNattuvarthaNews

തുവ്വൂർ സുജിത വധക്കേസ്: വിഡി സതീശൻ അപവാദ പ്രചാരണം നടത്തി, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

മലപ്പുറം: തുവ്വൂരിർ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അപവാദ പ്രചാരണം നടത്തിയെ​ന്നാരോപിച്ച് ഡിവൈഎഫ്ഐ. വിഡി സതീശൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വിഡി സതീശന് ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു.

കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു നേരത്തെ ഡിവൈഎഫ്ഐക്കാരനായിരുന്നു എന്നാണ് വിഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ, ഇത് അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും സതീശൻ പരസ്യമായി മാപ്പു പറയണമെന്നും ഡിവൈഎഫ്ഐ നോട്ടീസിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button