Latest NewsIndiaNews

കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കാൻ പഠിക്കണം: വിമർശനവുമായി ഉദ്ധവ് താക്കറെ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുംബൈയിൽ നടന്ന പാർട്ടി അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

‘കുടുംബാധിപത്യത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന വിമർശനം ഇക്കാലത്ത് ഉയരുന്നുണ്ട്. സ്വന്തം കുടുംബത്തെ അവഗണിച്ചവരാണ് രാജവംശങ്ങളെ കുറിച്ചും കുടുംബാധിപത്യത്തെ കുറിച്ചുമെല്ലാം പറയുന്നത്. സ്വേച്ഛാധിപത്യത്തിനെതിരായാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button