News

‘ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതി’: സുരേഷ് ഗോപി

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെ തുടർന്ന് സുരേഷ് ഗോപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിറ്റിൽ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്പോൾ, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ആകാശപാത നിർമ്മിച്ചതെന്ന് ജനം അറിയുന്നതിൽ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

‘കേന്ദ്രമന്ത്രി വി മുരളീധരനെക്കൂടി ഈ ചടങ്ങിൽ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങൾ അറിയട്ടെ. സത്യമല്ലേ അവർ അറിയുന്നത്. അതിൽ എന്താണ് പ്രശ്നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, ഒരു ബഹുസ്വര രാഷ്ട്രമാണ്’: മോഹൻ ഭാഗവതിന്റെ വാക്കുകൾക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ്

ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയിൽ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.

ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതിൽ കോർപറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂർണമായും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ 270 കോടി രൂപയും 2022ൽ 251 കോടിയും വകയിരുത്തിയാണ് പൂർത്തിയാക്കിയത്.,’

shortlink

Related Articles

Post Your Comments

Related Articles


Back to top button