തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. വെെദ്യുതി ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍ ഇവയില്ലാതെ തന്നെ മുന്നോട്ടു പോകാൻ കഴിയുമെന്നും പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു..
‘വെെകുന്നേരങ്ങളിലെ വെെദ്യുതി ഉപയോഗം വളരെ വലുതാണ്. ഈ സമയത്ത് വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈൻ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കരുത്. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും,’ മന്ത്രി ചോദ്യമുന്നയിച്ചു.
‘നിലവില്‍ ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠം. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നാം ഉപയോഗിക്കുന്നത്. വിവാദങ്ങളുടെ സമയമാണിത്. ഒരു പുതിയ ജലവൈദ്യുതി പദ്ധതിയെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍ പോലും ഇവിടെ വിവാദങ്ങള്‍ ഉയരുകയാണ്,’ കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.
Post Your Comments