കൊച്ചി: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി മലയാളികള്‍. നെല്ല് വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റുകളുമായി മലയാളികളെത്തിയത്. എന്നാല്‍ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും വ്യാജ ഫേസ്ബുക്ക് ഐഡികളില്‍ നിന്നുമാണ്.
Read Also: സൂര്യനെ തേടി ഇന്ത്യ; ആദിത്യ എൽ 1 കുതിച്ചുയർന്നു
മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ വിമര്‍ശനമുന്നയിച്ചത്.
കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. നെല്ല് കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം.
എന്നാല്‍ സിനിമാ താരം ജയസൂര്യയ്ക്ക് പകരം ക്രിക്കറ്റ് താരം ജയസൂര്യക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെയാണ് മലയാളികളുടെ കമന്റുകള്‍ നിറയുന്നത്.
‘ഇനി താങ്കളുടെ ഒറ്റ സിനിമയും കാണില്ല. നിങ്ങള്‍ക്ക് കേരളത്തിന്റെ വികാരം അറിയില്ല, എല്‍ഡിഎഫിനെ വിമര്‍ശിക്കാന്‍ ആളല്ല. നിന്റെ കള്ളക്കളിയുടെ ചരിത്രം ഒക്കെ അറിയാവുന്നവരാണ് ഞങ്ങള്‍, സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കില്ല’, തുടങ്ങി ഒരുപാട് കമന്റുകളാണ് ജയസൂര്യയുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് താരം പ്രതികരിച്ചിട്ടില്ല.
Post Your Comments