കോഴിക്കോട്: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ കോഴിക്കോട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിനിമാ ടൂറിസം സംബന്ധിച്ച് അദ്ദേഹവുമായി ഏറെ തവണ താൻ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി അദ്ദേഹം മുന്നോട്ട് പോവുകയാണ്. വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുഹൃത്ത് മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
നടപ്പിലാക്കേണ്ട ഒരോ കാര്യവും അദ്ദേഹവും ടീമും പലരിൽ നിന്നും ചോദിച്ച് മനസിലാക്കിയാണ് നടപ്പിലാക്കുന്നത്. ടൈംസ് മാഗസിന്റെ ലോകത്തിലെ നിർബന്ധമായി കണ്ടിരിക്കേണ്ട 51 സ്ഥലങ്ങളിൽ ഒന്ന് കേരളമായത് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ജയറാം കൂട്ടിച്ചേർത്തു.
Read Also: വീടുകയറി അജ്ഞാത സംഘത്തിന്റെ ആക്രമണം: പിഞ്ചുകുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്
Post Your Comments