KeralaLatest NewsNews

ഒരു മന്ത്രി തങ്ങളെ തേടി വരുന്നത് ഇതാദ്യം: സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ

തിരുവനന്തപുരം: തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികളിൽ എത്തിയപ്പോൾ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ. ചിലർ മന്ത്രിയോട് സന്തോഷം തുറന്ന് പറഞ്ഞു. എത്ര വലിയ ആളായിട്ടും ഞങ്ങളെപ്പോലെയുള്ളവരെ ഇങ്ങോട്ട് വന്ന് കണ്ടതിൽ സന്തോഷമെന്ന് എസ്.എ.ടി. ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി ഹെലൻ വ്യക്തമാക്കി. ഒരു മന്ത്രി തങ്ങളെ കാണാൻ വരുന്നത് ആദ്യമാണ്. തങ്ങളോടൊപ്പം എന്നല്ലേ പറയാറ്, ഇപ്പോൾ തങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും ഹെലൻ സന്തോഷത്തോടെ അറിയിച്ചു.

Read Also: ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു: ശാസ്ത്ര അവബോധം വളരുന്നില്ലെന്ന് മുഖ്യമന്ത്രി

ഹെലന്റെ കൈപിടിച്ച് മന്ത്രി അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. തന്റെ മണ്ഡലത്തിന്റെ അതിർത്തിയിലാണ് വീടെന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം. ആരോഗ്യ പ്രവർത്തകരോടൊപ്പം നിന്ന് മന്ത്രി സെൽഫിയുമെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിലും എസ്.എ.ടി.യിലും ജനറൽ ആശുപത്രിയിലുമാണ് മന്ത്രി തിരുവോണ ദിവസം സന്ദർശനം നടത്തിയത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനവും ഓണ സമ്മാനവും ജീവനക്കാർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

Read Also: അദാനിക്കെതിരായ റിപ്പോർട്ടിൽ അന്വേഷണം അനിവാര്യം: സുപ്രീം കോടതി ഇടപെടണമെന്ന് സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button